Monday, November 24, 2025

ഒരു കുറ്റവും ചെയ്തിട്ടില്ല, അന്വേഷണം നടക്കട്ടെ, നിയമപരമായി നേരിടുമെന്ന് രാഹുൽ



ലൈംഗികാരോപണത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അന്വേഷണം നടക്കട്ടെ, നിയമപരമായി നേരിടും എന്ന് രാഹുൽ പറഞ്ഞു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് രാഹുൽ ആവർത്തിച്ചു.

അതേസമയം ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത് വന്നു. ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു.

നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വിട്ടത്.

പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകളിലും സംഭാഷണങ്ങളിലും “നമുക്ക് കുഞ്ഞ് വേണം”, “എനിക്ക് നിന്നെ ഗർഭിണിയാക്കണം” എന്നിങ്ങനെ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനോട് വിസമ്മതിക്കുന്ന പെൺകുട്ടിയെ ഗർഭധാരണത്തിന് രാഹുൽ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു.

ഗർഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതരമായ ശാരീരിക മാനസിക അവശതകൾ യുവതി പങ്കുവെക്കുമ്പോൾ, രാഹുൽ യുവതിയെ അസഭ്യം പറയുന്നതും “നാടകം കളിക്കുകയാണ്” എന്ന് പറയുന്നതും ശബ്ദരേഖയിലുണ്ട്.

Post a Comment

Whatsapp Button works on Mobile Device only