Tuesday, November 25, 2025

നിറതോക്കുകൾക്ക് മുന്നിൽ വിരിമാറ് കാട്ടിയ സമര യൗവനം; കൂത്തുപറമ്പ് രക്തസാക്ഷികളുടെ അമരസ്‌മരണകൾക്ക് ഇന്ന് 31 വയസ്



കൂത്തുപറമ്പ് രക്തസാക്ഷികളുടെ അമരസ്‌മരണകൾക്ക് ഇന്ന് 31 വയസ്. സമരേതിഹാസം രചിച്ച യുവജന പോരാളികളുടെ ഓർമ്മകൾ എക്കാലവും ആവേശം പകരുന്നതാണ്.

യുവതയുടെ പ്രതികരണ ശേഷി കൊടുങ്കാറ്റായി ആഞ്ഞടിച്ച 1994 നവംബർ 25. യുവജന പോരാളികളുടെ ചോര വീണ് ചരിത്രം ചുവന്ന ദിനം. നിറതോക്കുകൾക്ക് മുന്നിൽ പിന്തിരിഞ്ഞോടാതെ സമരയൗവനത്തിൻ്റെ പോരാട്ട വീര്യത്തിൽ പിറന്നത് അഞ്ച് രക്തസാക്ഷികൾ. കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു. വെടിയേറ്റ് വീണ് സഹനസൂര്യനായ് മൂന്ന് പതിറ്റാണ്ട് ജ്വലിച്ചു നിന്ന പുഷ്പൻ 2024 സെപ്തംബർ 28 രക്തസാക്ഷിത്വം വരിച്ചു. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കും എതിരെയായിരുന്നു കൂത്തുപറമ്പ് സമരം. യു ഡി എഫ് സർക്കാരിലെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനെതിരായ സമാധാനപരമായ കരിങ്കൊടി പ്രതിഷേധം. സമരത്തിന് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു പോലീസ് വെടിവയ്പ്പ്. ഇന്ത്യൻ യുവജന പോരാട്ടത്തിലെ അണയാത്ത അഗ്നിയായ കൂത്തുപറമ്പ് ഇന്നും ലോകം മുഴുവനുള്ള പോരാളികൾക്ക് ആവേശം പകരുകയാണ്.

ഡിവൈഎഫ്ഐ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെയാണ് കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.


Post a Comment

Whatsapp Button works on Mobile Device only