റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ അന്തരിച്ചു. വെളിമണ്ണ തട്ടാഞ്ചേരിയിൽ താമസിക്കുന്ന പുളിയാറക്കൽ ദാമോദരൻ (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തട്ടാഞ്ചേരിയിലെ വീട്ടിലെ അന്ത്യകർമങ്ങൾക്ക് ശേഷം മൃതദേഹം പുളിയാറക്കലിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കഴിഞ്ഞ 19-ാം തീയതി രാത്രി മുടൂരിൽ വെച്ചായിരുന്നു അപകടം നടന്നത്. താമരശ്ശേരി ഭാഗത്തുനിന്നും വന്ന ബൈക്ക് ദാമോദരനെ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ കൃഷ്ണന്റെയും ചക്കിയുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ജിൻഷ, അൻഷ. മരുമകൻ: അരുൺ. സഹോദരങ്ങൾ: ശ്രീധരൻ, ഗോവിന്ദൻ, സുനിൽ, രവീന്ദ്രൻ (റിട്ട. ആർമി).

Post a Comment