Wednesday, April 29, 2026

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ചകിരി ലോഡിന്റെ മറവിൽ കടത്താൻ ശ്രമിച്ച 105 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 


മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മിനി ലോറിയിൽ ചകിരി ലോഡിന്റെ മറവിൽ കടത്തിക്കൊണ്ട് വന്ന 105 ചാക്ക്(42,650 പാക്കറ്റ്) നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 


എക്സൈസ് ഇൻസ്പെക്ടർമാരായ സിറാജ്.എൻ, രാജേഷ് കോമത്ത്, വൈശാഖ്.കെ, പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, അരുൺ പ്രസാദ്.ഇ, അനിഷ്.എ.എസ്, എം.കെ.സുരേന്ദ്രൻ, പ്രോമിസ്, അനിൽ.എ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി രമ്യ.ബി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനുപ്രസാദ്, ബാലചന്ദ്രൻ.കെ.കെ എന്നിവർ പരിശോധയിൽ പങ്കെടുത്തു. മിനിലോറിയും പുകയില ഉൽപ്പന്നങ്ങളും വാഹന ഡ്രൈവർ സിദ്ദീഖ്.സി.എച്ച് എന്നയാളെയും കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.

Post a Comment

Whatsapp Button works on Mobile Device only