ബാലുശ്ശേരി;അറപ്പീടിക പൈതൃകം കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അർഹതപ്പെട്ടവർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പൈതൃകം കലാ സാംസ്‌കാരിക വേദി അംഗങ്ങളടേയും ഉദാരമതികളുടേയും സുമനസുകൊണ്ട് സ്വരൂപിച്ച കിറ്റുകളാണ് വിതരണം ചെയ്തത്. പായസ പാക്ക് അടക്കം 15 ഇനങ്ങൾ കിറ്റുകൾക്കൊപ്പം നൽകി.
അമരാപുരി ബസ് സ്റ്റോപ്പ് , മരപ്പാലം, പനങ്ങാട് കള്ള്ഷാപ്പിന് സമീപം, ബാലുശ്ശേരി ബ്ലോക്ക്, കുറുമ്പൊയിൽ എന്നീ ഭാഗങ്ങളിൽ ഉളളവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.
സ്‌ട്രോക്ക് വന്ന് നിത്യകിടപ്പിലായവർ , മരത്തിൽ നിന്ന് വീണ് നടക്കാൻ കഴിയാത്ത രോഗി , നിത്യരോഗികൾ,സാമ്പത്തിക വൈഷമ്യം അനുഭവിക്കുനവർ എന്നിവർക്കാണ് കിറ്റുകൾ നൽകിയത്.
കിറ്റുകൾ നിറക്കാനും വിതരണം ചെയ്യാനും മൃതസഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സുനിൽ ദത്ത്, പൈതൃകം കലാ സാംസ്‌കാരിക വേദി പ്രസിഡൻ്റ് ഡോ. എസ്. വിക്രമൻ , സെക്രട്ടറി അഖിൽ ഘോഷ് ട്രഷറർ രാജൻ മാസ്റ്റർ, ജോ. സെക്രട്ടറിമാരായ സോപാനം സുനിൽകുമാർ പ്രഫുൽകുമാർ, അറപ്പീടിക എന്നിവർ നേതൃത്വം നൽകി.

Post a Comment