കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന 'സെനോ' എന്ന ബസാണ് മോഷണം പോയത്. കൊയിലാണ്ടി സ്റ്റാന്‍ഡില്‍ നിന്നും കടത്തിയ ബസ് പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയില്‍ വെച്ച് ചെളിയില്‍ താഴുകയായിരുന്നു. ഇതോടെ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. രാവിലെയാണ് ഉടമയും ബസ് ജീവനക്കാരും മോഷണവിവരം അറിഞ്ഞത്. നിലവില്‍, ചെളിയില്‍ പൂണ്ടുപോയ ബസ് ക്രൈന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്ന് ബസ് ഉടമ സലാഹുദ്ദീന്‍ പറഞ്ഞു.

Post a Comment