നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി വി അൻവർ. 86 മുതൽ 89 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് അൻവറിന്റെ പ്രവചനം. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്കാസ്റ്റിലൂടെയാണ് അൻവർ സർവേ റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളം മുഴുവൻ യുഡിഎഫ് തരംഗമുണ്ടെന്നും, പിണറായി വിരുദ്ധ തരംഗം മലബാറിൽ ശക്തമാണെന്നും അൻവർ പറഞ്ഞു. മലബാറിലെ 60 സീറ്റുകളിൽ 40 എണ്ണം യുഡിഎഫ് നേടുമെന്നും അൻവർ അവകാശപ്പെട്ടു.
ബേപ്പൂരിൽ താൻ വിജയിക്കുമെന്നും, മലമ്പുഴയിൽ എസ് സുരേഷ് ജയിക്കുമെന്നും, പേരാവൂരിൽ കെ കെ ശൈലജ പരാജയപ്പെടുമെന്നും, സണ്ണി ജോസഫ് വിജയിക്കുuമെന്നും അൻവർ പ്രവചിച്ചു. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നും അൻവർ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ പിണറായിസവും കുടുംബ സ്വാധീനവും തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞ അൻവർ, ധർമ്മടത്ത് പിണറായി വിജയന്റെ ഭൂരിപക്ഷം 10,000ൽ താഴെയാകാമെന്നും, പരാജയം സംഭവിച്ചാലും അതിൽ അതിശയിക്കാനില്ലെന്നും പറഞ്ഞു.

Post a Comment