Monday, November 2, 2026

താലൂക്ക് ആശുപത്രി ഒ.പി നിരക്ക് വർധന: പേരാമ്പ്രയിൽ DYFI പ്രതിഷേധം ;സംഘർഷത്തിൽ രോഗിയായ വയോധികനടക്കം 6 പേരെ കസ്റ്റഡിയിലെടുത്തു

 


പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒ.പി. ടിക്കറ്റ് നിരക്ക് വർധനവിനെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. നിരക്ക് 5 രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തിയ നടപടിക്കെതിരെ ആശുപത്രി വളപ്പിൽ നടന്ന സമരത്തിനിടെയാണ് സംഭവം.

​സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ, ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ ഹൃദ്രോഗിയായ വയോധികനെയും പോലീസ് കസ്റ്റഡിയിലെടുത്തത് വൻ വിവാദത്തിനിടയാക്കി. ഇ.സി.ജി പരിശോധനയ്ക്കായി ടിക്കറ്റെടുത്ത് കാത്തുനിന്ന മലയിൽ ശ്രീധരൻ (65) എന്നയാളെയാണ് പോലീസ് സമരക്കാർക്കൊപ്പം കസ്റ്റഡിയിലെടുത്തത്. ശ്രീധരന് പുറമെ സുധാകരൻ, സനൂപ്, അജിത്ത് ആവള, എൽ.എസ്. ദേവകൃഷ്ണ, അർജുൻ പാറാട്ടുപാറ എന്നിവരെയും അറസ്റ്റ് ചെയ്തു.

​സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സി.പി.ഐ.എം നേതാക്കൾ ഇടപെട്ട് സി.ഐയോട് സംസാരിക്കുകയും, ശ്രീധരൻ ചികിത്സയ്ക്കെത്തിയതാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. സാധാരണക്കാരായ നിർധന രോഗികളെ ദുരിതത്തിലാക്കുന്ന നിരക്ക് വർധനവ് പിൻവലിക്കും വരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് DYFI വ്യക്തമാക്കി.

Post a Comment

Whatsapp Button works on Mobile Device only