ബാലുശ്ശേരി : കുറുബൊയിൽ ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 1600 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന വാറ്റു കേന്ദ്രവും എക്സൈസ് സംഘം തകർത്തു.
ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയായിരുന്നു പരിശോധന. 200 ലിറ്റർ വീതം കൊള്ളുന്ന 8 ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.
താമരശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ഗിരീഷ് കെ., ബിനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ നൗഷീർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു.
ഇതേ പ്രദേശത്ത് ഇന്നലെ നടത്തിയ പരിശോധനയിൽ 25 ലിറ്റർ ചാരായവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ പ്രദേശത്ത് എക്സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Post a Comment